രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാന വില. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കമ്മിന്‍സിനായി ആദ്യ ശ്രമം നടത്തി. ഇരുവരും കളം വലിഞ്ഞപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലായി പോരാട്ടം. 19.25 കോടി വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കമ്മിന്‍സിനായി ശ്രമിച്ചു. 20 കോടി കടന്നതോടെ ആര്‍സിബിയും വലിഞ്ഞു.