Syrian Civil War: സിറിയന്‍ തലസ്ഥാനം വളഞ്ഞ് വിമതര്‍, 3 സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടെന്ന് സൂചന

അഭിറാം മനോഹർ
ഞായര്‍, 8 ഡിസം‌ബര്‍ 2024 (10:28 IST)
Syrian civil war
സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായകമായ ഘട്ടത്തിലേക്ക്. തലസ്ഥാനമായ ദമാസ്‌കര്‍ വളഞ്ഞ വിമത സൈന്യമായ ഹയാത് തഹ്രീര്‍ അല്‍ ഷാം(എച്ച് ടി എസ്) 3 സുപ്രധാന  നഗരങ്ങള്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടു. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് സിറിയ കടന്നതായി എച്ച് ടി എസ് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു.
 
 വിമത നീക്കത്തിനിടെ സിറിയന്‍ പ്രസിദന്റ് ബശ്ശാറില്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടതായി സൂചനയുണ്ട്. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയെ പറ്റി ആശങ്കയുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക അറിയിച്ചു. അതേസമയം സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article