Kerala Weather: 'ഡിസംബര്‍ തന്നെയല്ലേ ഇത്'; കേരളത്തില്‍ മൂന്നിടത്ത് റെഡ് അലര്‍ട്ട്

രേണുക വേണു

വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:16 IST)
Kerala Weather: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിയാണ് അതിതീവ്ര മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പലയിടത്തും ഇന്നലെ മുതല്‍ വ്യാപക മഴയാണ്.
 
മന്നാര്‍ കടലിടുക്കിനു മുകളിലായാണ് ശക്തി കൂടിയ ന്യൂനമര്‍ദ്ദം (Well Marked Low Pressure  Area) സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി കുറയാന്‍   സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍