സിറിയയിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ, പാർപ്പിട സമുച്ചയം തകർത്ത്, നസ്റുള്ളയുടെ മരുമകനെ വധിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (12:35 IST)
സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ച് നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
 
നേരത്തെ ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായസംഘമായ ഹിസ്ബുള്ളയുടെ തലവനെ ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പകരമായി കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയിരുന്നു. ഇതോടെ മേഖല യുദ്ധഭീതിയിലാണ്. ഇറാന്റെ ആക്രമണത്തില്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇരായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ആക്രമണത്തിന് പിന്നാലെ ലെബനനിലെ ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍