ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ സ്വയം പ്രസവം എടുത്ത യുവതിയുടെ കുഞ്ഞു മരിച്ചു; സംഭവം ചാലക്കുടിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:56 IST)
ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ സ്വയം പ്രസവം എടുത്ത യുവതിയുടെ കുഞ്ഞു മരിച്ചു. ഒഡിഷ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആശാവര്‍ക്കര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും പൂര്‍ണ്ണ ഗര്‍ഭിണിയായ ശാന്തി ആശുപത്രിയില്‍ പോകാന്‍ തയ്യാറായിരുന്നില്ല. ചാലക്കുടി ശാന്തിപുരത്തെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. 
 
ബുധനാഴ്ച വൈകുന്നേരമാണ് വീട്ടില്‍ പ്രസവിച്ചത്. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു. എന്നാല്‍ അമിത രക്തസ്രാവം ഉണ്ടാവുകയും കുഞ്ഞു മരിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ഗര്‍ഭിണിയായിരുന്ന കാലം തങ്ങള്‍ വളരെ വൈകിയാണ് അറിഞ്ഞതെന്ന് ആശാവര്‍ക്കര്‍മാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍