എലിസബത്തിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല, ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ സഹായിച്ചു: ബാലയുടെ തുറന്നു പറച്ചിൽ

നിഹാരിക കെ എസ്

വെള്ളി, 29 നവം‌ബര്‍ 2024 (13:39 IST)
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ നടൻ ബാല വൈക്കത്തേക്ക് താമസം മാറിയിരുന്നു. ഇപ്പോഴിതാ, തന്റെ മുൻഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കുകയാണ് ബാല. ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്തിനെ പറ്റി ബാല മനസ് തുറക്കുന്നത്. എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന ചോദ്യത്തിന് 'പറയില്ല' എന്നായിരുന്നു ബാലയുടെ മറുപടി.
 
എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ലെന്നും ബാല പറയുന്നു. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ കിടന്നപ്പോൾ തന്നെ സഹായിച്ചതിന് എലിസബത്തിനോട് നന്ദിയുണ്ടെന്നും ബാല പറയുന്നു. എലിസബത്ത് ഗോൾഡ് ആണ്. അവൾ നന്നായിരിക്കണം എന്നും ബാല വയ്ക്തമാക്കി.
 
കൂടാതെ, താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു. അമൃത ആരോപിച്ച ചന്ദന തന്റെ പഴയ കാമുകി ആയിരുന്നെന്നും ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രം കഴിച്ച വിവാഹമായിരുന്നു അതെന്നും ബാല പറയുന്നു. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി ചന്ദനയെ കല്യാണം കഴിച്ചുവെന്നും ആ വിവാഹം പിന്നീട് ക്യാൻസൽ ചെയ്യുകയായിരുന്നുവെന്നും ബാല പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍