ശബരിമലയില്‍ ആശുപത്രി ചികിത്സ തേടുന്ന തീര്‍ത്ഥാടകരില്‍ പകുതി പേര്‍ക്കും പനി!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (16:22 IST)
ശബരിമലയില്‍ ആശുപത്രി ചികിത്സ തേടുന്ന തീര്‍ത്ഥാടകരില്‍ പകുതി പേരും ചികിത്സ തേടുന്നത് പനിക്ക്. 22ദിവസത്തിനിടെ അറുപതിനായിരത്തോളം പേരാണ് ഇതുവരെ ചികിത്സ തേടിയത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി ആശുപത്രികളിലാണ് ഇവര്‍ എത്തിയത്. ഇവര്‍ക്ക് പനി, ജലദോഷം, കഫക്കെട്ട് എന്നീ ബുദ്ധിമുട്ടുകളാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മലകയറുന്നതിലെ പ്രയാസവും മറ്റൊരു കാരണമാണ്.
 
നിലവില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ ശബരിമലയില്‍ ദര്‍ശനത്തിനായി വരുമ്പോള്‍ ചികിത്സാ രേഖകളും കഴിക്കുന്ന മരുന്നുകളുടെ വിവരവും കൈവശം സൂക്ഷിക്കണമെന്നും ശബരിമലയിലേക്ക് വരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ലഘുവായ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 22 ദിവസത്തിനിടെ പമ്പയിലെയും സന്നിധാനത്തെയും വിവിധ ആശുപത്രികളിലായി 67597 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍