പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. പമ്പാവാലി കണമല പാലത്തിനു സമീപമാണ് അപകടം നടന്നത്. ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.