പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ഡിസം‌ബര്‍ 2024 (21:57 IST)
പെട്രോള്‍ പമ്പുകള്‍ പെട്രോള്‍ അടിക്കാന്‍ മാത്രമല്ലാതെ ചില സൗകര്യങ്ങളും നമുക്ക് സൗജന്യമായി തരേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല. അതിലൊന്ന് സൗജന്യമായി വണ്ടികളില്‍ കാറ്റടിക്കാം എന്നുള്ളതാണ്. ഇത് എല്ലാ പെട്രോള്‍ പമ്പുകളിലും സൗജന്യമായി നല്‍കേണ്ടതാണ്. മിക്ക പമ്പുകളിലും ഇതിനായി ഒരു തൊഴിലാളിയും ഉണ്ടായിരിക്കും. മറ്റൊന്ന് അഗ്‌നിസുരക്ഷാ ഉപകരണങ്ങളാണ്. ഏതെങ്കിലും കാരണവശാല്‍ പെട്രോള്‍ അടിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനത്തില്‍ തീ പടരുകയാണെങ്കില്‍ സൗജന്യമായി അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ട ബാധ്യത പെട്രോള്‍ പമ്പിനുണ്ട്. 
 
മറ്റൊന്ന് എമര്‍ജന്‍സി കോള്‍ ചെയ്യാനുള്ള സൗകര്യമാണ് ആണ്. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അടിയന്തരമായ ആവശ്യമുണ്ടായാല്‍ നിങ്ങള്‍ക്ക് ഒരു പെട്രോള്‍ പമ്പില്‍ നിന്നും സൗജന്യമായി കോള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്. മറ്റൊന്ന് ഫസ്റ്റ് എയ്ഡ് ബോക്‌സ് ആണ്. എന്തെങ്കിലും പരിക്ക് പറ്റിയാല്‍ നിങ്ങള്‍ക്ക് പെട്രോള്‍ പമ്പിലെ ഫസ്റ്റ് എയ്ഡ് ബോക്‌സ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. മറ്റൊന്ന് സൗജന്യമായി വാഷ് റൂം ഉപയോഗിക്കാം എന്നുള്ളതാണ്. 
 
ഈ സൗകര്യം ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഏതെങ്കിലും പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ പെട്രോള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പരാതിപ്പെടാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article