റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ഡിസം‌ബര്‍ 2024 (20:56 IST)
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
 
അതേസമയം ഭക്ഷ്യ വിതരണ വകുപ്പറേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. രാവിലെ എട്ടര മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
 
പുതിയ സമയക്രമീകരണം വരുന്നതോടെ നിലവില്‍ ഉള്ളതിനേക്കാള്‍ അരമണിക്കൂര്‍ പ്രവര്‍ത്തന സമയം കുറയും. നിലവില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം. റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍