താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. ബസ് ഓടിച്ച ഡ്രൈവര്‍ മുഹമ്മദ് റഫീക്കിന്റെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.