വാഗ്നര്‍ മേധാവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പുടിന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഓഗസ്റ്റ് 2023 (08:47 IST)
വാഗ്നര്‍ മേധാവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പുടിന്‍. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ മരണത്തിലാണ് റഷ്യന്‍ പ്രസിഡന്റെ അനുശോചനം അറിയിച്ചത്. വിമാനം തകര്‍ന്നാണ് വാഗ്നര്‍ തലവന്‍ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാപേരും മരണപ്പെട്ടിരുന്നു. 
 
അപകടത്തിന് കാരണമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് റഷ്യന്‍ മിസൈലുകളെയാണ്. ഇതിനിടെ താന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം പ്രിഗോഷ് ജീവിച്ചെന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. പുടിനെ എതിര്‍ക്കുന്നവര്‍ക്ക് മരണമാണ് ശിക്ഷയെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article