കോടതി നിര്‍ദേശത്തെ മറികടന്ന് പാര്‍ട്ടി ഓഫീസ് പണിതു; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഓഗസ്റ്റ് 2023 (19:47 IST)
കോടതി നിര്‍ദേശത്തെ മറികടന്ന് പാര്‍ട്ടി ഓഫീസ് പണിതതിന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു. കൂടാതെ ശാന്തന്‍ പാറയില്‍ സിപിഎം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസ് കെട്ടിടം ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
 
മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. നേരത്തേ ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article