Pakistan Suicide Bombing: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക താവളത്തില്‍ ചാവേറാക്രമണം. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഇഫ്താര്‍ വിരുന്നിനു തൊട്ടുപിന്നാലെയാണ് ബന്നു കന്റോണ്‍മെന്റില്‍ ഭീകരാക്രമണം നടന്നത്.
ബോംബുകള്‍ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൈനിക താവളത്തിലെ മതിലുകള്‍ ഇടിച്ചു തകര്‍ക്കുകയും ഏതാനും ഭീകരര്‍ അകത്തേക്കു കയറുകയും ചെയ്തതായി റിപ്പോര്‍ട്ട്. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ പാക് സൈന്യം വധിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.