ഏഴ് തവണ വിവാഹിതയും 30 കൊച്ചുമക്കളുമുള്ള 112 വയസ്സുകാരി എട്ടാം വിവാഹത്തിന് വരനെ തേടുന്നു, പ്രണയത്തിന് എന്ത് പ്രായം!

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ജനുവരി 2024 (10:37 IST)
wedding
ഏഴ് തവണ വിവാഹിതയും 30 കൊച്ചുമക്കളും ഉള്ള 112 വയസ്സുകാരി എട്ടാം വിവാഹത്തിന് വരനെ തേടുന്നു. മലേഷ്യയിലെ കെലന്തനിലെ തുമ്പത്ത് നഗരത്തിലാണ് സംഭവം. സിതി ഹവ ഹുസിന്‍ എന്ന വൃദ്ധയാണ് വരനെ തേടുന്നത്. ഇവര്‍ ഏഴു തവണ വിവാഹിതയായിട്ടുണ്ട്. വിവാഹം കഴിച്ച ഭര്‍ത്താക്കന്മാരില്‍ കുറച്ചുപേര്‍ മരിച്ചു പോവുകയും കുറച്ചുപേര്‍ പിണങ്ങി പിരിഞ്ഞു പോവുകയുമായിരുന്നു. കൊച്ചു മക്കളെ കൂടാതെ 19 പേരക്കുട്ടികളും ഉണ്ട്. പേരക്കുട്ടികള്‍ക്കും മക്കളുണ്ട്. തന്റെ എട്ടാം വിവാഹത്തിന് വൃദ്ധയായ യുവതി ചില നിബന്ധനകളും വച്ചിട്ടുണ്ട്.

ALSO READ: Rakhi Sawant: സ്വന്തം ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം; ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
അതിലൊന്ന് തന്നോട് പുരുഷന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. പ്രണയത്തിന് പ്രായമില്ലെന്ന് ഉറപ്പിക്കുകയാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം ചിലര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article