നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ജനുവരി 2024 (10:14 IST)
നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി. അലബാമ സംസ്ഥാനത്തിനാണ് യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്. ഈ മാസം 25ന് യൂജിന്‍ സ്മിത്ത് എന്നയാള്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കും. അതേസമയം നൈട്രജന്‍ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. ഈ മാര്‍ഗ്ഗം ക്രൂരമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. 
 
അമേരിക്കയില്‍ ആദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രത്യേക മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ച് ശരീരത്തിലെ ഓക്്‌സിജന്‍ നഷ്ടമാക്കി മരണത്തിന് കീഴടക്കുകയാണ് ചെയ്യുന്നത്. കൊലക്കേസ് പ്രതിയാണ് സ്മിത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍