അമേരിക്കയില്‍ കണ്ടെത്തിയ കൊവിഡ് കേസുകളില്‍ 44 ശതമാനത്തിലധികവും ജെഎന്‍.1 വകഭേദം മൂലം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഡിസം‌ബര്‍ 2023 (12:35 IST)
അമേരിക്കയില്‍ കണ്ടെത്തിയ കൊവിഡ് കേസുകളില്‍ 44 ശതമാനത്തിലധികവും ജെഎന്‍.1 വകഭേദം മൂലം. സിഡിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബറിലാണ് അമേരിക്കയില്‍ ഒമിക്രോണ്‍ പുതിയ വകഭേദമായ ജെഎന്‍.1 ആദ്യമായി സ്ഥിരീകരിച്ചത്. രണ്ടാഴ്ച കൊണ്ടാണ് പുതിയ വകഭേദത്തിന്റെ കേസുകള്‍ 21.3 ശതമാനത്തില്‍ നിന്ന് 44.2 ശതമാനത്തിലെത്തിയത്. 
 
അതേസമയം ഇന്ത്യയില്‍ ജെഎന്‍.1 വകഭേദം 157 ആയി. ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കഴിഞ്ഞ ദിവസം 78 പേര്‍ക്കാണ് കേരളത്തില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കേരളത്തിനെ കുടാതെ ഗുജറാത്ത് -34, ഗോവ-18, കര്‍ണാടക-8, മഹാരാഷ്ട്ര-7, രാജ്സ്ഥാന്‍-5, തമിഴ്‌നാട്-4തെലങ്കാന-2, ഡെല്‍ഹി-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍