ഓസ്‌കര്‍ ചിത്രം പാരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുഗിനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയാണെന്നാണ് നിഗമനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 ഡിസം‌ബര്‍ 2023 (16:55 IST)
ഓസ്‌കര്‍ ചിത്രം പാരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. 48വയസായിരുന്നു. ഇന്ന് രാവിലെ സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഇദ്ദേഹം അഭിനയിച്ച പാരസൈറ്റിന് ലഭിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ലീ കുറച്ച് നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷന്‍ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍