ഈവര്‍ഷം ശ്രീലങ്കയില്‍ ഡെങ്കിപ്പനി ബാധിച്ചത് 84038 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഡിസം‌ബര്‍ 2023 (14:14 IST)
ഈവര്‍ഷം ശ്രീലങ്കയില്‍ ഡെങ്കിപ്പനി മൂലം മരണപ്പെട്ടത് 50 പേര്‍. നേഷണല്‍ ഡെങ്കു കണ്‍ട്രോള്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈവര്‍ഷം 84038 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 7550 പേര്‍ക്കും ഈമാസമാണ് രോഗം സ്ഥിരീകരിച്ചത്. 
 
കൊളംബോ ജില്ലയിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 17803 പേര്‍ക്ക് രോഗം വന്നു. മഴക്കാലം കൂടിയായതിനാല്‍ ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍