ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 3122 കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:30 IST)
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 3122 കേസുകള്‍. അതേസമയം രോഗം മൂലം ഈ വര്‍ഷം മരണം 822 ആയി. കഴിഞ്ഞ ദിവസം മാത്രം 18 പേരാണ് ഡെങ്കിപ്പനി മൂലം മരണപ്പെട്ടത്. ധാക്കയില്‍ മാത്രം 4066 രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ 10437 രോഗികള്‍ ചികിത്സയിലുണ്ട്. 
 
ഈ വര്‍ഷം മാത്രം ബംഗ്ലാദേശില്‍ 167684 പേര്‍ക്ക് ഡെങ്കി ബാധിച്ചു. ഇതില്‍ 156425 പേര്‍ രോഗമുക്തി നേടി. ഈമാസം ഇതുവരെ 229 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശില്‍ ഡെങ്കിപ്പനിമൂലം 281 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍