പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:00 IST)
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബര്‍ 5 ന് മണ്ഡലത്തിലെ സ്വകാര്യ മേഖലയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്നും എന്നാല്‍ അപ്രകാരം അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുമെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും ലേബര്‍ കമ്മിഷണര്‍ ഉത്തരവായി.
 
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് അന്നേ ദിവസം മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന്  തൊഴിലുടമ വേതനത്തോട് കൂടി പ്രത്യേക അവധി നല്‍കണമെന്നും ഉത്തരവായിട്ടുണ്ട്. ഐ.ടി, പ്ലാന്റേഷന്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍