പുതുപ്പള്ളി തിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്റെ സമ്പാദ്യം 15.98ലക്ഷം, ബാങ്ക് വായ്പ 12.72 ലക്ഷം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഓഗസ്റ്റ് 2023 (10:39 IST)
ചാണ്ടി ഉമ്മന്റെ സമ്പാദ്യം 15.98ലക്ഷം രൂപയാണ്. ബാങ്ക് വായ്പ 12.72 ലക്ഷം രൂപയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൂടാതെ മാസവരുമായി 25000 രൂപയാണ് ചാണ്ടി ഉമ്മനുള്ളത്. അതേസമയം ചാണ്ടി ഉമ്മന് സ്വന്തമായി ഭൂമി, വാഹനം, കെട്ടിടം, ആഭരണം എന്നിവയുമില്ല. കൈവശമുള്ളത് 15000രൂപയാണ്. 
 
മൂന്നുകേസുകളിലെ പ്രതികൂടിയാണ്. റാന്നി, ഏനാത്ത്, തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനുകളിലായാണ് മൂന്നുകേസുകളുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംഘം ചേര്‍ന്നതിനും സ്‌റ്റേഷനില്‍ അന്യായമായി സംഘം ചേര്‍ന്നതിനുമാണ് കേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍