വാഹനം തീപിക്കുന്നതിനുള്ള പ്രധാനകാരണം ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങള്‍; വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഓഗസ്റ്റ് 2023 (09:33 IST)
വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കാന്‍  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന ഉന്നതതല  യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്.
 
മനുഷ്യനിര്‍മിതവും യന്ത്ര തകരാറും, പരിസ്ഥിതി പ്രശ്നങ്ങളുമാണ് വാഹനങ്ങളുടെ തീപിടുത്തത്തിന് കാരണം.  50 ശതമാനത്തിലേറെയും തീപിടുത്തം ഉണ്ടാവുന്നത് ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങള്‍ മൂലമാണെന്ന് യോഗം വിലയിരുത്തി. വാഹനങ്ങളില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചുള്ള അനധികൃത ഓള്‍ട്ടറേഷനുകള്‍ മൂലം വാഹനങ്ങള്‍ അഗ്നിക്കിരയാക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍