ഇടുക്കിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇതേത്തുടര്‍ന്ന സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു. എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിയ പരീക്ഷ ഈ മാസം 25ന് നടത്തും. കൂടാതെ എംജി സര്‍വകലാശാല ഇന്നുനടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.