ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് 32കാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഓഗസ്റ്റ് 2023 (21:03 IST)
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് 32കാരി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയായ ശരണ്യയാണ് മരിച്ചത്. ഇവര്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 
 
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ മൂന്നുവര്‍ഷമായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ താമസിച്ചുവരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍