ബാലികയെ പീഡിപ്പിച്ച 55 കാരനു 66 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 4 ഓഗസ്റ്റ് 2023 (16:25 IST)
മലപ്പുറം: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ 55 കാരനെ കോടതി 66 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. കൂട്ടിലങ്ങാടി പാറടി ബാവ എന്ന അബ്ദുൽ ഷക്കീമിനെ മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം.അഷ്റഫാണ് ശിക്ഷിച്ചത്.

കുട്ടിയെ 2019 ൽ രണ്ടു തവണ പെൺകുട്ടിയുടെ വീട്ടിൽ വച്ചും 2021 ൽ പ്രതിയുടെ വീട്ടിൽ വച്ചും ലൈംഗിക അതിക്രമത്തിന് വിധേയമാക്കി എന്നാണു കേസ്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിധി പ്രസ്താവനയ്ക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

പോക്സോ നിയമത്തിലെ രണ്ട വകുപ്പ് പ്രകാരം ഇരുപതു വർഷം വീതം കഠിനതറ്റവും രണ്ടു ലക്ഷം രൂപാ വീതം പിഴയും, ഇതേ നിയമത്തിലെ മറ്റു മൂന്നു വകുപ്പ് പ്രകാരം അഞ്ചു വര്ഷം വീതം കഠിനതടവും അര ലക്ഷം രൂപാ വീതവും പിഴയും മാനഹാനി വരുത്തിയതിനു രണ്ട വകുപ്പ് പ്രകാരം മൂന്നു വര്ഷം വീതം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് പ്രകാരം മൂന്നു വര്ഷം തടവുമായാണ് ആകെ 66 വര്ഷം കഠിനതടവും ആറര ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍