കോഴിക്കോട് വേണ്ട രേഖകളില്ലാതെ പ്രവര്‍ത്തിച്ച 73 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ഓഗസ്റ്റ് 2023 (09:50 IST)
കോഴിക്കോട് വേണ്ട രേഖകളില്ലാതെ പ്രവര്‍ത്തിച്ച 73 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയിഡിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഈ സ്ഥാനങ്ങള്‍ക്ക് ലൈസന്‍സ് അപേക്ഷ നല്‍കി ഫൈന്‍ ഒടുക്കിയ ശേഷമേ വീണ്ടും തുറക്കാന്‍ അനുവാദം നല്‍കുകയുള്ളു. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍