ഭാഗവതം ദശമസ്‌ക്ന്ദത്തെ ആധാരമാക്കി ചെറുശേരി രചിച്ച കൃഷ്ണഗാഥ ചിങ്ങമാസത്തില്‍ പാരായണം ചെയ്യപ്പെടുന്നത് വിശിഷ്ടമാണ്. സല്‍പുത്രജനനത്തിന് കൃഷ്‌ണോല്‍പത്തിയും സന്താനസൗഖ്യത്തിന് പൂതാനമോഷവും നാഗപ്രീതിക്ക് കാളിയമര്‍ദ്ദനവും ഗുരുപ്രീതിക്ക് ഗുരുദക്ഷിണയും ശത്രുനാശത്തിന് ബാണയുദ്ധവും മംഗല്യപ്രാപ്തിക്ക് രുക്മിണിസ്വയം വരവും പാരായണം ചെയ്യുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.