ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിലെത്തും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഓഗസ്റ്റ് 2023 (13:11 IST)
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളി മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലെ പരിപാടികളില്‍ ആണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. വൈകുന്നേരം മുഖ്യമന്ത്രിയും മന്ത്രിമാരും നാലുമണിക്ക് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നതും എത്തും. ആഗസ്റ്റ് 30 സെപ്റ്റംബര്‍ 1 എന്നീ തീയതികളില്‍ മറ്റ് ആറു പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. 
 
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ പ്രചാരണത്തിനായി പുതുപ്പള്ളിയില്‍ എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍