റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഡോണെറ്റ്‌സിലെ മാര്‍ക്കറ്റില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (10:28 IST)
റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഡോണെറ്റ്‌സിലെ മാര്‍ക്കറ്റില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. 32പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. യുക്രൈന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരില്‍ ഒരു കുട്ടിയും ഉണ്ട്. 
 
റഷ്യന്‍ പട്ടാളം ഭീകരവാദികളാണെന്നും അവരില്‍ നിന്ന് ഒരിക്കലും സമാധാനം പ്രതീക്ഷിക്കുന്നില്ലെന്നും ഇതിനെല്ലാമുള്ള പ്രതികാരം ഉണ്ടാകുമെന്നും യുക്രൈന്‍ പ്രധാനമന്ത്രി പറഞ്ഞു. തികഞ്ഞ മനുഷ്യത്വ രഹിതമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആക്രമണത്തില്‍ പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍