മൊറോക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയര്‍ന്നു. കൂടാതെ 627 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിയാവുന്ന ഏത് അടിയന്തരസഹായവും മൊറോക്കൊയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.