ഓപ്പറേഷന്‍ ചെയ്യുന്നതിനിടെ രോഗിയുടെ തലയ്ക്കിടിച്ചു; ചൈനീസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഡിസം‌ബര്‍ 2023 (12:56 IST)
ഓപ്പറേഷന്‍ ചെയ്യുന്നതിനിടെ രോഗിയുടെ തലയ്ക്കിടിച്ച ചൈനീസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ആശുപത്രിയുടെ സിഇഒയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്ത വിവരം അറിയിച്ചത്. ഈ സംഭവം കൃത്യമായി എന്നാണ് നടന്നതെന്നുള്ള വിവരം ലഭിച്ചിട്ടില്ല. 
 
രോഗിയുടെ കണ്ണ് ഓപ്പറേഷന്‍ ചെയ്യുന്നതിനിടെ ഡോക്ടര്‍ മൂന്ന് തവണ രോഗിയുടെ തലയില്‍ ഇടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സൗത്ത് വെസ്‌റ്റേണ്‍ ചൈനീസ് സിറ്റിയിലെ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടന്നത്. 82വയസുള്ള സ്ത്രീയ്ക്കായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍