Kerala Rain: ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ, ശക്തമാവുക തെക്കൻ കേരളത്തിൽ

അഭിറാം മനോഹർ

ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (20:20 IST)
കേരളത്തില്‍ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ ഇടിമിന്നലോട് ചേര്‍ന്ന മഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം 3 ദിവസത്തേക്ക് ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കുറി തെക്കന്‍ കേരളത്തിലാകും മഴ ശക്തമാവുക.
 
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
 
09/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
10/09/2025: പത്തനംതിട്ട, ഇടുക്കി എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍