ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 14 മെയ് 2025 (20:23 IST)
ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഇന്ത്യ ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. നിയന്ത്രണരേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് ഇന്ത്യ ഓപ്പറേഷന്‍ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇന്ത്യയ്ക്കായി.
 
23 മിനിറ്റ് കൊണ്ട് ആക്രമണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാന്‍ മെയ് ഏഴിനും എട്ടിനും അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വ്യോമ പ്രതിരോധം സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. എട്ടിന് രാവിലെ പാകിസ്ഥാനിലെ ലാഹോറിടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ സൈന്യം തകര്‍ത്തുവെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു.
 
അതേസമയം പാക്കിസ്ഥാന്‍ പിടികൂടിയ ബി എസ് എഫ് ജവാന് മോചിപ്പിച്ചു. പിടികൂടി 22ാം ദിവസമാണ് ജവാനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. പൂര്‍ണം കുമാര്‍ ഷാ ആയിരുന്നു പിടിയിലായത്. ഏപ്രില്‍ 23ന് പഞ്ചാബ് നിന്ന് അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍