പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

രേണുക വേണു

വ്യാഴം, 15 മെയ് 2025 (08:44 IST)
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട രണ്ട് പേരും ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 
 
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഷോപ്പിയാന്‍ ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദികളെ സുരക്ഷാസേന വെടിവെച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് മൂന്ന് എ.കെ.47 തോക്കുകള്‍ കണ്ടെത്തി. 
 
അതേസമയം രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ജാഗ്രത തുടരുകയാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചെങ്കിലും സുരക്ഷാസേന അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍