പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ടെന്ന നിലപാടില്‍ കച്ചവടക്കാര്‍. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളിന് പകരം മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ആപ്പിളുകളാണ് നാട്ടുകാര്‍ ചോദിച്ചു വാങ്ങുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. പൂണെയിലെ പഴക്കച്ചവടക്കാരാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കച്ചവടക്കാര്‍ക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായിരുന്നു. ഈ രാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പാകിസ്ഥാന് സഹായവുമായി തുര്‍ക്കി എത്തുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഇതിന് പിന്നാലെ തുര്‍ക്കി ശത്രുരാജ്യമാകുകയായിരുന്നു. തുര്‍ക്കി മാത്രമാണ് പാക്കിസ്ഥാന് പരസ്യമായി പിന്തുണ നല്‍കിയത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലാണ് തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങളും വേണ്ടെന്ന് വയ്ക്കുന്നത്.
തുര്‍ക്കിയില്‍ നിന്നും ഇനി ആപ്പിള്‍ വാങ്ങേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. പകരാ ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഇറാനില്‍ നിന്നും ആപ്പിള്‍ കൂടുതലായി വാങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ഞങ്ങള്‍ മാത്രമല്ല പഴങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും ഈ തീരുമാനത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുഗോധ് പറയുന്നു.