ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 62 ആയി. മോശം കാലാവസ്ഥാ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജനുവരി ഒന്നിന് ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൂടാതെ 144ഓളം ഭൂചലനങ്ങളാണ് ജപ്പാനില്‍ ഉണ്ടായത്. 20തോളം പേര്‍ക്ക് ഗുരുതരമായി പിരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ മരണങ്ങളും വജിമ, നോട്ടോ പെനിസുല എന്നിവിടങ്ങളിലാണ് ഉണ്ടായത്.
അതേസമയം ഇന്ന് അഫ്ഗാനിസ്ഥാനില്‍ അരമണിക്കൂറിനുള്ളില്‍ തീവ്രത കൂടിയ രണ്ടു ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 4.4, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷത്തില്‍ പല രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി.