ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ജനുവരി 2024 (16:56 IST)
ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ഹാന്‍ഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ശേഷം 155 തവണ ഭൂചലനമുണ്ടായെന്നാണ് കണക്ക്. ഇതില്‍ ചിലത് റിക്ടര്‍ സ്‌കെയിലില്‍ 7.6, 6 തീവ്രത വരെ രേഖപ്പെടുത്തുകയും ചെയ്തിട്ടണ്ട്.
 
ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. ഭൂചലനത്തില്‍ അനേകം കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകള്‍ മുങ്ങി. വാജിമ പട്ടണത്തില്‍ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. അതിവേഗ ട്രെയിന്‍, വ്യോമ ഗതാഗതവും മുടങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍