പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഡിസം‌ബര്‍ 2023 (14:56 IST)
പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നേഷണല്‍ സെന്‍ര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. 10കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. 
 
സ്വദ്, മിങ്കോരാ, ലോവര്‍ പിര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തുവന്നു. അതേസമയം ആള്‍നാശമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍