അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത് അരമണിക്കൂറിനുള്ളില്‍ തീവ്രത കൂടിയ രണ്ടു ഭൂചലനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ജനുവരി 2024 (09:26 IST)
അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത് അരമണിക്കൂറിനുള്ളില്‍ തീവ്രത കൂടിയ രണ്ടു ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 4.4, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷത്തില്‍ പല രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി. ജനുവരി ഒന്നിന് ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 
 
144ഓളം ഭൂചലനങ്ങളാണ് ജപ്പാനില്‍ ഉണ്ടായത്. മരണസംഖ്യം 57 കടന്നിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാനിലുണ്ടായ ഇരട്ട ഭൂചലനം ഫയിസാബാദിലാണ് ഉണ്ടായത്. നേഷണല്‍ സെന്റര്‍ ഫോ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍