Holiday in Thrissur: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബുധന്‍, 3 ജനുവരി 2024 (08:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചു തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജനുവരി 3, ബുധന്‍) അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമാക്കാം. 
 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. 
 
നഗരത്തിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെ? ഇവിടെ ക്ലിക്ക് ചെയ്താല്‍ പൂര്‍ണ വിവരം ലഭിക്കും 
 
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അത്യാവശ്യ കാര്യത്തിനല്ലാതെ ഇന്ന് ആരും സ്വകാര്യ വാഹനങ്ങളുമായി നഗരത്തിലേക്ക് ഇറങ്ങരുത്. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍