പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിലെത്തും; കടകള്‍ തുറക്കരുതെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ജനുവരി 2024 (08:19 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിലെത്തും. ഇന്നുച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് ചുറ്റിയുള്ള റോഡ് ഷോ ഉണ്ടാകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ മൂവായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കടകള്‍ തുറക്കരുതെന്ന് നിര്‍ദേശം ഉണ്ട്.
 
ഏഴുജില്ലകളില്‍ നിന്നുള്ള രണ്ടുലക്ഷം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, ശോഭന എന്നിവര്‍ വേദി പങ്കിടും. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍