രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. ഇതേതുടര്‍ന്ന് കൊച്ചി നഗരത്തിലെമ്പാടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി യുവമോര്‍ച്ച നടത്തുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. കൂടാതെ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത്.