വന്ദേഭാരതിൽ കാസർകോട് വരെ 1590 രൂപ, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: നിരക്കുകൾ ഇങ്ങനെ

ഞായര്‍, 23 ഏപ്രില്‍ 2023 (10:13 IST)
തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. രാവിലെ 8നാണ് ബുക്കിംഗ് ആരംഭിച്ചത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
 
തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവിൽ 2880 രൂപയുമാണ് നിരക്ക്. തിരുവനന്തപരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ചെയർ കാർ,എക്സിക്യൂട്ടീവ് കാർ നിരക്കുകൾ ഇങ്ങനെ
 
കൊല്ലം- 435, 820
കോട്ടയം - 555, 1075
എറണാകുളം നോർത്ത് - 765, 1420
തൃശൂർ - 880, 1650
ഷൊർണൂർ - 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂർ - 1260, 2415
കാസർകോട് - 1590, 2880
 
കാസർകോട് നിന്നും വിവിധസ്റ്റേഷനുകളിലേക്കുള്ള നിരക്കുകൾ
 
കണ്ണൂർ- 445, 840
കോഴിക്കോട് - 625, 1195
ഷൊർണൂർ - 775,1510
തൃശൂർ - 825,1600
എറണാകുളം - 940,1835
കോട്ടയം - 1250, 2270
കൊല്ലം - 1435, 2645
തിരുവനന്തപുരം - 1520, 2815

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍