കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഏപ്രില്‍ 2023 (20:34 IST)
കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി. തിരുവന്തപുരം- കണ്ണൂര്‍ റൂട്ടാണ് ആദ്യം പറഞ്ഞിരുന്നത്. കാസര്‍കോട് വരെ നീട്ടിയ കാര്യം റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും
 
70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അശ്വനി വൈഷ്ണവ് വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍