കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള കടകളില്‍ തീപിടിച്ചു. നാലോളം കടകള്‍ക്കാണ് തീപിടിച്ചത്. ചായക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. കൂടുതല്‍ ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് വലിയ തോതില്‍ പ്രദേശത്ത് പുക ഉയരുന്നുണ്ട്. കൂടാതെ ആളുകളും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.