മില്‍മ പാലിന് ഒരു രൂപ വില കൂടി. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടിയത്. മില്‍മ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇതിന് ഇനി മുതല്‍ 30 രൂപയാകും. അതേസമയം മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയുമായി. നാളെ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.