വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന് ആരംഭിച്ചു. തമ്പാനൂരില്‍ നിന്ന് കാസര്‍ഗോഡ് വരെയാണ് യാത്ര. ഇന്ന് രാവിലെ 5.20നാണ് തമ്പാനൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം. തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണ ഓട്ടം നടക്കും. ട്രെയിനിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കാന്‍ ആണ് രണ്ടാംഘട്ടത്തിലും പരീക്ഷണം നടത്തുന്നത്.