കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു, ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഏപ്രില്‍ 2023 (17:39 IST)
കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20ന് പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. തിരിച്ച് ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് ഒരു ദിശയിലേക്ക് യാത്രയ്ക്ക് എടുക്കുന്ന സമയം.
 
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എത്തുന്ന പുറപ്പെടുന്ന, ഓരോ സ്റ്റേഷനിലും എത്തുന്ന സമയം -തിരുവനന്തപുരം - 5.20,കൊല്ലം - 6.07,കോട്ടയം - 7.25, എറണാകുളം ടൗണ്‍ - 8.17, തൃശൂര്‍ - 9.22 ,ഷൊര്‍ണൂര്‍ - 10.02, കോഴിക്കോട് - 11.03,കണ്ണൂര്‍ - 12.03, കാസര്‍കോട് 1.25.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍