ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി ബൈഡൻ: പുറത്തിറക്കിയത് പുതിയ 17 ഉത്തരവുകൾ

Webdunia
വ്യാഴം, 21 ജനുവരി 2021 (07:21 IST)
വാഷിങ്ടൺ: അധികരത്തിൽ എത്തിയ ഉടൻ ട്രംപ്‌ ഗവൺമെന്റ് പാസാക്കിയ വിവാദ ഉത്തരവുകൾ തിരുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റ ദിവസം തന്നെ ബൈഡൻ തിരക്കിട്ട ജോലികളിലായിരുന്നു. ട്രംപിന്റെ ഉത്തരവുകൾ തിരുത്തി 17 പുതിയ ഉത്തരവുകളാണ് ജോ ബൈഡൻ പുറത്തിറക്കിയത്. പരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും പങ്കാളിയാവാൻ തീരുമനിച്ചത് അടക്കം നിരവധി തീരുമനങ്ങളാണ് കൈക്കൊണ്ടത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലേയ്ക്കടക്കം 13 രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് നീക്കി. ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനസ്ഥാപിയ്ക്കുന്നതിനുള്ള ഉത്തരവിലും, മെക്സികോ അതിർത്തിയിലെ മതിൽ നിർമ്മാണത്തിന്റെ ഫണ്ട് മരവിപ്പിയ്ക്കാനും, പരിസ്ഥിതികിയ്ക്ക് ആഘാതമുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ പൈപ്പ്‌ലൈൻ പദ്ധതി റദ്ദാക്കുന്നതിനും ആദ്യ ദിനത്തിൽ തന്നെ ബൈഡൻ ഉത്തരബ് പുറത്തിറക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article